മുക്കം: കേരള സർക്കാർ കാർഷിക വികസന കർഷക ക്ഷേമവകുപ്പ് നടപ്പാക്കുന്ന "ഞങ്ങളും കൃഷിയിലേയ്ക്ക് "പദ്ധതി കാരശ്ശേരി പഞ്ചായത്തിൽ തുടങ്ങി.പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി.പി.സ്മിത ആനയാംകുന്ന് ഹയർ സെക്കൻഡറി സ്കൂളിൽ തൈകൾ നട്ട് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ആമിന എടത്തിൽ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ രേണുക കൊല്ലേരി പ്രതിജ്ഞ ചൊല്ലികൊടുത്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ മാരായ ശാന്താദേവി മൂത്തേടത്ത്, ജിജിത സുരേഷ്,പഞ്ചായത്തംഗങ്ങളായ കുഞ്ഞാലി മമ്പാട്ട്, എം.ആർ.സുകുമാരൻ,കെ.കെ നൗഷാദ്, ഇ.പി.അജിത് , ശ്രുതി കമ്പളത്ത്,സിജി സിബി,സ്കൂൾ പ്രിൻസിപ്പൽ സിന്ധി ജോൺ,പി.ടി.എ പ്രസിഡന്റ് സമാൻ ചാലൂളി , ഹരി, സിന്ധു, ശോഭു രാമചന്ദ്രൻ, സില്ലി എന്നിവർ സംബന്ധിച്ചു.