nipah

കോഴിക്കോട്: നിപ മഹാമാരി കാലത്ത് കേരളം കടന്നുപോയ വഴികൾ, ഫലപ്രദമായി നടത്തിയ പ്രവർത്തനങ്ങൾ എന്നിവ പങ്കുവെക്കുന്നതിനും ഭാവിയിൽ പ്രതിരോധിക്കാൻ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളെക്കുറിച്ചും ചർച്ച ചെയ്യുന്നതിനായി നാളെ ശിൽപ്പശാല സംഘടിപ്പിക്കുന്നു. വെള്ളിമാടുകുന്നിലുള്ള ജെൻഡർ പാർക്കിൽ രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങ് ആരോഗ്യ വനിതാ ശിശു വികസന മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്, വനംമന്ത്രി എ.കെ.ശശീന്ദ്രൻ എന്നിവർ മുഖ്യാതിഥികളാകും.

ചടങ്ങിൽ അഡീ. ചീഫ് സെക്രട്ടറി ഡോ. ആശാ തോമസ്, ആരോഗ്യവകുപ്പ് ഡയറക്ടർ ഇൻ ചാർജ് ഡോ. വി.ആർ. രാജു, ആരോഗ്യ കുടുംബക്ഷേമ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ.എൻ. ഖോബ്രഗഡെ, ആരോഗ്യകേരളം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, ജില്ലാ കളക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി തുടങ്ങിയവർ പങ്കെടുക്കും.