പേരാമ്പ്ര :കൂത്താളിയുടെവിവിധ ഭാഗങ്ങളിൽ അനുഭവിക്കുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ജലജീവൻ പദ്ധതി പ്രവർത്തി ഉടൻ ആരംഭിക്കണമെന്നും, പേരാമ്പ്ര -പൈതോത്ത് റൂട്ടിൽ ബസ് സർവീസ് ആരംഭിക്കാൻ നടപടി വേണമെന്നും, സി.പി.ഐ. കൂത്താളി ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സി.പി.ഐ. ജില്ലാ എക്സിക്യൂട്ടീവ് അംഗം രജീന്ദ്രൻ കപ്പള്ളി ഉദ്ഘാടനം ചെയ്തു. മുതിർന്ന അംഗം ടി.സി. രാമർനമ്പ്യാർ പതാക ഉയർത്തി.
പി.ടി കുമാരൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി യൂസഫ് കോറോത്ത് , കെ. സി. സോമൻ, എം കെ ശ്രീധരൻ ,കെ.കെ ഭാസ്കരൻ , ടി. ശിവദാസൻ, ശശികിഴക്കൻ പേരാമ്പ്ര, വി. പി.രാജൻ എന്നിവർ പ്രസംഗിച്ചു. ശശി കിഴക്കൻ പേരാമ്പ്രയെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തു. അസിസ്റ്റന്റ് സെക്രട്ടറിയായി വി.പി. രാജനെയും
9 അംഗ ലോക്കൽ കമ്മിറ്റിയും തിരഞ്ഞെടുത്തു.