അത്തോളി: പകർച്ചവ്യാധി നിയന്ത്രണ പരിപാടിയുടെ ഭാഗമായി തലക്കുളത്തൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ ഭക്ഷ്യപാനീയ വിതരണ ശാലകളിൽ പരിശോധന നടത്തി. ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരസാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. ലൈസൻസില്ലാതെയും ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെയും നടത്തി വന്നിരുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. പോരായ്മകൾ പരിഹരിച്ച് നല്ല രീതിയിൽ നടത്തുന്നതിനാവശ്യമായ നിദ്ദേശങ്ങൾ നൽകി. പരിശോധനക്ക് തലക്കുളത്തൂർ ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ ടോമി തോമസ് നേതൃത്വം നൽകി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ രമേഷ് കുമാർ പി, അഭിലാഷ് പി എന്നിവരും പരിശോധനയിൽ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരും