കോഴിക്കോട്: കെട്ടിട നിർമ്മാണ ക്ഷേമനിധിയിൽ മാസങ്ങളായി മുടങ്ങിക്കിടക്കുന്ന പെൻഷൻ ഉൾപ്പെടെയുള്ള എല്ലാതരം ആനുകൂല്യങ്ങളും ഉടൻ വിതരണം ചെയ്യണമെന്ന് ജനത കൺസ്ട്രക്ഷൻ ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ (എച്ച്. എം. എസ്.) സംസ്ഥാന നേതൃയോഗം സർക്കാറിനോടാവശ്യപ്പെട്ടു. ഈ ആവശ്യങ്ങൾ ഉന്നയിച്ച് 24ന് ജില്ലാ ക്ഷേമനിധി ഓഫീസുകളിലേക്ക് മാർച്ചും ധർണയും നടത്തും.
സംസ്ഥാന പ്രസിഡന്റ് മനയത്ത് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഒ. പി. ശങ്കരൻ റിപ്പോർട്ട് അവതരിപ്പിച്ചു. എം. പി. ശിവനന്ദൻ ഭാസ്‌കരൻ കൊഴുക്കല്ലൂർ, പി. കെ. അനിൽകുമാർ, എസ് സിനിൽ, ജീജദാസ്, ഡോ. എ. റബിജ, പ്രകാശൻ പുതുക്കോട്, സി. സഹദേവൻ തുടങ്ങിയവർ പ്രസംഗിച്ചു.