waste
കോഴിക്കോട് സൗത്ത് ബീച്ച് കവാടത്തിൽ മാലിന്യം കൂട്ടിയിട്ടനിലയിൽ

കോ​​​ഴി​​​ക്കോ​​​ട്:​​​ ​​​കോ​​​ഴി​​​ക്കോ​​​ട് ​​​ബീ​​​ച്ചി​​​ൽ​​​ ​​​ഒ​​​രു​​​ത​​​വ​​​ണ​​​ ​​​വ​​​ന്നാ​​​ൽ​​​ ​​​ര​​​ണ്ടാ​​​മ​​​ത് ​​​വ​​​രാ​​​ൻ​​​ ​​​മ​​​ടി​​​ക്കു​​​ക​​​യാ​​​ണ് ​​​വി​​​നോ​​​ദ​​​ ​​​സ​​​ഞ്ചാ​​​രി​​​ക​​​ൾ.​​​ ​​​കോ​​​ടി​​​ക​​​ൾ​​​ ​​​മു​​​ട​​​ക്കി​​​ ​​​ഹൈ​​​ടെ​​​ക് ​​​സൗ​​​ന്ദ​​​ര്യ​​​വ​​​ത്ക​​​ര​​​ണം​​​ ​​​ന​​​ട​​​ന്നെ​​​ങ്കി​​​ലും​​​ ​​​മാ​​​ലി​​​ന്യം​​​ ​​​പ​​​ര​ന്ന​തോ​ടെ​യാ​ണ് ​​​നാ​റു​ന്ന​ ​ബീ​ച്ചി​നോ​ട് ​ആ​ളു​ക​ൾ​ ​മുഖംതിരിച്ചു തു​ട​ങ്ങി​യ​ത്.​ ​
ന​​​ഗ​​​ര​​​ത്തി​​​ലെ​​​ ​​​ഓ​​​ട​​​ക​​​ളെ​​​ല്ലാം​​​ ​​​ ബീ​​​ച്ചി​​​ലൂ​​​ടെ ​​​ഒ​​​ഴു​​​കു​​​കയാണ്.​​​ ​​​പ്ലാ​​​സ്റ്റി​​​ക്കും​​​ ​​​കോ​​​ഴി​​​ ​​​മാ​​​ലി​​​ന്യ​​​വും​​​ ​​​ഹോ​​​ട്ട​​​ൽ​​​ ​​​അ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ളും​​​ ​​​എ​​​ല്ലാ​​​മു​​​ണ്ട് ​​​ഓ​​​ട​​​ക​​​ളി​​​ൽ.​​​ ​​​മ​​​നോ​​​ഹ​​​ര​​​മാ​​​യി​​​ ​​​ന​​​വീ​​​ക​​​രി​​​ച്ച​​​ ​​​സൗ​​​ത്ത് ​​​ബീ​​​ച്ചി​​​ലൂ​​​ടെ​​​യും​​​ ​​​കോ​​​ർ​​​പ്പ​​​റേ​​​ഷ​​​ൻ​​​ ​​​പ​​​രി​​​സ​​​ര​​​ത്തൂ​​​ടെ​​​യും​​​ ​​​ഭ​​​ട്ട് ​​​റോ​​​ഡി​​​ലൂ​​​ടെ​​​യു​​​മെ​​​ല്ലാം​​​ ​​​ഓ​​​ക്കാ​​​നി​​​ച്ച് ​​​ന​​​ട​​​ക്കേ​​​ണ്ട​​​ ​​​അ​​​വ​​​സ്ഥ.​​​ ​
കേ​​​വ​​​ലം​​​ ​​​ഇ​​​രു​​​നൂ​​​റ് ​​​മീ​​​റ്റ​​​ർ​​​ ​​​നീ​​​ളു​​​ന്ന​​​ ​​​സൗ​​​ത്ത് ​​​ബീ​​​ച്ചി​​​ൽ​​​ ​​​മാ​​​ത്രം​​​ ​​​ഒ​​​ഴു​​​കി​​​യെ​​​ത്തു​​​ന്ന​​​ത് ​​​ര​​​ണ്ട് ​​​ന​​​ഗ​​​ര​​​ ​​​ഓ​​​ട​​​ക​​​ൾ.​​​ ​​​മാ​​​ലി​​​ന്യ​​​ത്തി​​​ന്റെ​​​ ​​​മ​​​ണം​​​ ​​​പി​​​ടി​​​ച്ചെ​​​ത്തു​​​ന്ന​​​ ​​​തെ​​​രു​​​വ് ​​​നാ​​​യ്ക്ക​​​ൾ​​​ ​​​താ​​​വ​​​ള​​​മാ​​​ക്കി​​​യ​​​തോ​​​ടെ​​​ ​​​കു​​​ട്ടി​​​ക​​​ളു​​​മാ​​​യി​​​ ​​​വ​​​രു​​​ന്ന​​​വ​​​ർ​​​ ​​​ഭ​​​യ​​​ത്തി​​​ന്റെ​​​ ​​​നി​​​ഴ​​​ലി​​​ലാ​​​ണ്.​​​ ​​​സൗ​​​ത്ത് ​​​ബീ​​​ച്ചി​​​ലെ​​​ ​​​സാ​​​യാ​​​ഹ്ന​​​ ​​​സ​​​വാ​​​രി​​​ ​​​മൂ​​​ക്കു​​​പൊ​​​ത്തി​​​ ​​​വേ​​​ണ​​​മെ​​​ന്നാ​​​ണ് ​​​സ​​​ഞ്ചാ​​​രി​​​ക​​​ൾ​​​ ​​​പ​​​റ​​​യു​​​ന്ന​​​ത്.
ക​​​ഴി​​​ഞ്ഞ​​​ ​​​കാ​​​ല​​​ങ്ങ​​​ളി​​​ൽ​​​ ​​​ഒ​​​ന്നോ​​​ ​​​ര​​​ണ്ടോ​​​ ​​​സ്ഥ​​​ല​​​ത്തു​​​മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു​​​ ​​​ന​​​ഗ​​​ര​​​ ​​​ഓ​​​ട​​​ക​​​ളി​​​ൽ​​​ ​​​നി​​​ന്നു​​​ള്ള​​​ ​​​മാ​​​ലി​​​ന്യ​​​ ​​​മൊ​​​ഴു​​​ക്ക്.​​​ ​​​ക​​​നാ​​​ലു​​​ക​​​ളി​​​ലേ​​​ക്കും​​​ ​​​പു​​​ഴ​​​ക​​​ളി​​​ലേ​​​ക്കു​​​മാ​​​യി​​​രു​​​ന്നു​​​ ​​​തു​​​റ​​​ന്നു​​​വി​​​ട്ടി​​​രു​​​ന്ന​​​ത്.​​​ ​​​പ​​​രി​​​സ്ഥി​​​തി​​​ ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും​​​ ​​​നാ​​​ട്ടു​​​കാ​​​രും​​​ ​​​പ്ര​​​തി​​​ഷേ​​​ധ​​​വു​​​മാ​​​യി​​​ ​​​വ​​​ന്ന​​​തോ​​​ടെ​​​ ​​​എ​​​ല്ലാ​​​ ​​​ഓ​​​ട​​​ക​​​ളും​​​ ​​​ക​​​ട​​​ലി​​​ലേ​​​ക്ക് ​​​വ​​​ഴി​​​മാ​​​റി.​​​ ​​​കോ​​​ഴി​​​ക്കോ​​​ട് ​​​ക​​​ട​​​പ്പു​​​റ​​​ത്ത് ​​​ഏ​​​റ്റ​​​വും​​​ ​​​കൂ​​​ടു​​​ത​​​ൽ​​​ ​​​സ​​​ഞ്ചാ​​​രി​​​ക​​​ളെ​​​ത്തു​​​ന്ന​​​ത് ​​​ഫ്രീ​​​ഡം​​​ ​​​സ്‌​​​ക്വ​​​യ​​​ർ​​​ ​​​മു​​​ത​​​ൽ​​​ ​​​സൗ​​​ത്ത് ​​​ബീ​​​ച്ചു​​​വ​​​രെ​​​യു​​​ള്ള​​​ ​​​ഭാ​​​ഗ​​​ത്താ​​​ണ്.​​​ ​​​ഇ​​​വി​​​ടെ​​​ ​​​മാ​​​ത്ര​​​മു​​​ണ്ട് ​​​ആ​​​റ് ​​​ഓ​​​ട​​​ക​​​ൾ.​​​ ​​​ഈ​​​ ​​​ഓ​​​ട​​​ക​​​ളി​​​ലൂ​​​ടെ​​​ ​​​ഒ​​​ഴു​​​കി​​​യെ​​​ത്തു​​​ന്ന​​​ ​​​മാ​​​ലി​​​ന്യം​​​ ​​​തി​​​ര​​​യ​​​ടി​​​ച്ച് ​​​ബീ​​​ച്ച് ​​​മു​​​ഴു​​​വ​​​ൻ​​​ ​​​പ​​​ര​​​ക്കു​​​ക​​​യാ​​​ണ്.​​​ ​​​ബീ​​​ച്ച് ​​​ശു​​​ചീ​​​ക​​​രി​​​ക്കാ​​​ൻ​​​ ​​​ടൂ​​​റി​​​സം​​​ ​​​പ്ര​​​മോ​​​ഷ​​​ൻ​​​ ​​​കൗ​​​ൺ​​​സി​​​ലി​​​ന്റേ​​​താ​​​യി​​​ ​​​ആ​​​റ് ​​​സ്ത്രീ​​​ ​​​തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളാ​​​ണ് ​​​ഉ​​​ള്ള​​​ത്.​​​ ​​​ബീ​​​ച്ചി​​​ലെ​​​യും​​​ ​​​റോ​​​ഡ​​​രി​​​കി​​​ലെ​​​യും​​​ ​​​മാ​​​ലി​​​ന്യം​​​ ​​​അ​​​ടി​​​ച്ചു​​​വാ​​​രു​​​മ്പോ​​​ഴേ​​​ക്കും​​​ ​​​ഇ​​​വ​​​ർ​​​ ​​​ത​​​ള​​​ർ​​​ന്നി​​​രി​​​ക്കും.​​​ ​​​അ​​​തി​​​നി​​​ടെ​​​ ​​​ഓ​​​ട​​​ക​​​ളി​​​ലെ​​​ ​​​മാ​​​ലി​​​ന്യം​​​ ​​​നീ​​​ക്കാ​​​ൻ​​​ ​​​എ​​​വി​​​ടെ​​​ ​​​സ​​​മ​​​യം.​​​ ​​​തു​​​ട​​​ക്ക​​​ത്തി​​​ൽ​​​ ​​​ന​​​ല്ല​​​ ​​​രീ​​​തി​​​യി​​​ൽ​​​ ​​​പ​​​രി​​​പാ​​​ലി​​​ച്ചു​​​പോ​​​ന്ന​​​ ​​​സൗ​​​ത്ത് ​​​ബീ​​​ച്ചും​​​ ​​​ഇ​​​പ്പോ​​​ൾ​​​ ​​​പി​​​റ​​​കി​​​ലാ​​​ണ്.​​​ ​​​പ്ര​​​വേ​​​ശ​​​ന​​​ ​​​ക​​​വാ​​​ട​​​ത്തി​​​ല​​​ട​​​ക്കം​​​ ​​​മാ​​​ലി​​​ന്യം​​​ ​​​കു​​​ന്നു​​​കൂ​​​ടി​​​ക്കി​​​ട​​​ക്കു​​​ന്നു.​​​ ​​​പ​​​രി​​​ഹാ​​​രം​​​ ​​​നി​​​ർ​​​ദ്ദേ​​​ശി​​​ക്കേ​​​ണ്ട​​​വ​​​രും​​​ ​​​പ​​​രി​​​ഹ​​​രി​​​ക്കേ​​​ണ്ട​​​വ​​​രും​​​ ​​​മി​​​ണ്ടാ​​​തി​​​രി​​​ക്കു​​​മ്പോ​​​ൾ​​​ ​​​ന​​​ഷ്ട​​​മാ​​​വു​​​ന്ന​​​ത് ​​​ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ലേ​​​ത​​​ന്നെ​​​ ​​​എ​​​റ്റ​​​വും​​​ ​​​നീ​​​ളം​​​ ​​​കൂ​​​ടി​​​യ​​​ ​​​ബീ​​​ച്ചി​​​ന്റെ​​​ ​​​ശാ​​​ന്ത​​​ത.