കൊയിലാണ്ടി: ജൈവ കാർഷിക പരിസ്ഥിതി സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ പത്മശ്രീ പുരസ്കാരം നേടിയ ശോശാമ്മ ഐപ്പിനെ ആദരിച്ചു. വെച്ചൂർ പഴുവിന്റെ സംരക്ഷണമടക്കം ചെയ്ത സേവനങ്ങൾ മാനിച്ചാണ് പത്മശ്രീ ലഭിച്ചത്. പൂക്കാട് കലാലയത്തിൽ കാനത്തിൽ ജമീല എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ അദ്ധ്യക്ഷത വഹിച്ചു. എം.ആർ.രാഘവ വാര്യർ, വയനാട് പ്രകൃതിസംരക്ഷണ സമിതി പ്രവർത്തകൻ ബാദുഷ, ഹീര നെട്ടൂർ, യു.കെ.രാഘവൻ, ടി.ശ്രീനിവാസൻ, സി.വിജിത, ഡോ: സുരേഷ് ഓറനടി, നർഗ്ഗീസ്, ടി.പി.രാജൻ, പി.കെ.സന്തോഷ്, കെ.പി.രാജഗോപാലനുണ്ണി, കെ.പി.ഉണ്ണിക്കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
സി.വി ശാലാക്ഷൻ, ഡോ: ജയൻ ജോസഫ്, ഡോ: മുഹമ്മദ് ആസിഫ്, ബാലകൃഷ്ണൻ ചേനോളി എന്നിവർ വിവിധ വിഷങ്ങളിൽ സംസാരിച്ചു.