ngoa
പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ലോങ്ങ് മാർച്ച്

കോഴിക്കോട് : പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന ഇടത് മുന്നണിയുടെ വാഗ്ദാനം നടപ്പാക്കണമെന്നാവശ്യപ്പെട്ട് എൻ.ജി.ഒ. അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മറ്റി കോഴിക്കോട് നഗരം മുതൽ സിവിൽ സ്റ്റേഷൻ വരെ ലോംഗ് മാർച്ച് നടത്തി. പങ്കാളിത്ത പെൻഷൻ പുന:പരിശോധന കമ്മിറ്റിയുടെ റിപ്പോർട്ട് പോലും പുറത്ത് വിടാത്ത സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്ന് അസോസിയേഷൻ കുറ്റപ്പെടുത്തി. ലോംഗ് മാർച്ച് യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.ബാലനാരായണൻ ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.പ്രദീപൻ അദ്ധ്യക്ഷനായി. മുൻ ഡി.സി.സി.പ്രസിഡന്റ് കെ.സി.അബു മുഖ്യപ്രഭാഷണം നടത്തി. ഡി .സി .സി .ജനറൽ സെക്രട്ടറിമാരായ പി.എം.അബ്ദുറഹ്മാൻ, സി.രവീന്ദ്രൻ എൻ.ജി.ഒ. അസോസിയേഷൻജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.ടി.മധു, ബിനു കോറോത്ത്, സിജു കെ.നായർ, ടി.ഷിനോയ്, കെ.കെ.പ്രമോദ് കുമാർ എന്നിവർ സംസാരിച്ചു.കെ.സന്തോഷ് കുമാർ, സി.കെ.സതീശൻ, സി.കെ.പ്രകാശൻ, പി.ബിന്ദു, കെ.ദിനേശൻ, ബി.എൻബൈജു, എൻ.ടി.ജിതേഷ്, ടി.അജിത്കുമാർ, മധു രാമനാട്ടുകര എന്നിവർ ലോംഗ് മാർച്ചിന് നേതൃത്വം കൊടുത്തു.