കോഴിക്കോട്: വെസ്റ്റ്ഹിൽ ഗവ.എൻജിനിയറിംഗ് കോളേജിലെ മെക്കാനിക്കൽ വിഭാഗത്തിലെ മാനുഫാക്ചറിംഗ് ടെക്നോളജി ലാബിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു നിർവഹിക്കും. തോട്ടത്തിൽ രവീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.. മേയർ ഡോ. ബീനാ ഫിലിപ്പ്, എം.പിമാരായ എം.കെ രാഘവൻ, എളമരം കരീം, ബിനോയ് വിശ്വം എന്നിവർ ചടങ്ങിൽ പങ്കെടുക്കും. കോളേജിന്റെ അക്കാഡമിക് നിലവാരം ഉയർത്താൻ ഇത് സഹായകരമാവുമെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ. പി.പി സജിത്ത് ലാൽ പറഞ്ഞു.