കോഴിക്കോട്: ആർട്ട് ഒഫ് ലിവിംഗ് തളിയിൽ നിർമ്മിച്ച ജ്ഞാന ക്ഷേത്രം നാളെ നാടിന് സമർപ്പിക്കും. ചടങ്ങിൽ മേയർ ബീനാ ഫിലിപ്പ് മുഖ്യാതിഥിയായി പങ്കെടുക്കും. സംഗീതജ്ഞ സുധാ രഞ്ജിത്ത്, ഭക്തിഗാന സത് സംഗം. വിദേശ രാജ്യങ്ങളിൽ ഉൾപ്പെടെ നൃത്ത പരിപാടികൾ അവതരിപ്പിച്ച നിളാ നാഥിന്റെ ഭരതനാട്യം എന്നിവയും ചടങ്ങിനോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. ജ്ഞാന ക്ഷേത്രത്തിലെ ആദ്യ ഹാപ്പിനസ് പ്രോഗ്രാം ഈ മാസം 20 മുതൽ 23 വരെ അഞ്ച് ബാച്ചുകളായി നടത്തും.