വടകര : വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ അവധിക്കാല അദ്ധ്യാപക പരിശീലനം : അദ്ധ്യാപകസംഗമം - 2022 ജില്ലയിൽ തുടക്കമായി. 15 ബി.ആർ.സി കളിലായി 100 ഓളം കേന്ദ്രങ്ങളിൽ 4000 ത്തോളം യു.പി. അദ്ധ്യാപകർക്കാണ് ആദ്യഘട്ടം മൂന്ന് ദിവസങ്ങളിലായുള്ള പരിശീലനം നൽകുന്നത്. എൽ.പി. അദ്ധ്യാപക പരിശീലനം 17 മുതൽ നടക്കും. ഡി.ഡി.ഇ വി.പി. മിനി, ഡയറ്റ് പ്രിൻസിപ്പൽ വി.വി. പ്രേമരാജൻ, ഡി. പി.സി. ഡോ.എ.കെ. അബ്ദുൾ ഹക്കിം, ഡി.പി. ഒ സജീഷ് നാരായണൻ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകും. വിദ്യാഭ്യാസ ഓഫീസർമാർ , വിവിധ അദ്ധ്യാപക സംഘടനാ പ്രതിനിധികൾ എന്നിവരടങ്ങിയ ടീം പരിശീലനം മോണിറ്ററിംഗ് ചെയ്യും. വടകര ബി.ആർ.സി തല അദ്ധ്യാപക സംഗമം വടകര നഗരസഭാ വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷ സിന്ധു പ്രേമൻ
ഉദ്ഘാടനം ചെയ്തു. ബി.പി.സി വി.വി. വിനോദ് അദ്ധ്യക്ഷത വഹിച്ചു. വടകര എ.ഇ. ഒ സതീശൻ കെ പരിപാടി വിശദീകരിച്ചു.ആർ.പി.മാരായ രജിഷ.കെ .,ജെയ്സി . ഇ.വി എന്നിവർ പ്രസംഗിച്ചു. സുരേഷ്ബാബു കെ.എം സ്വാഗതവും ആര്യ.വി.കെ നന്ദിയും പറഞ്ഞു.