img20220511
അലി അക്ബർ (പ്രസിഡൻഡ്)

മുക്കം: വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റ് പ്രസിഡൻഡായി അലി അക്ബറിനെ തിരഞ്ഞെടുത്തു. അനീസുദ്ദീൻ (ജന. സെക്രട്ടറി), ഡിറ്റോ തോമസ് (ട്രഷറർ), അബ്ദുസലാം, സി.കെ.ഹാരിസ് ബാബു, എം.ടി.അസ്‌ലം, ടി.പി.സാദിഖ് (വൈസ് പ്രസിഡന്റുമാർ), ഫൈസൽ, കെ.സി.അഷ്റഫ് ,ഷിംജി വാരിയം കണ്ടി, എം കെ ഫൈസൽ എന്നിവരാണ് മറ്റു ഭാരവാഹികൾ. വാർഷിക ജനറൽ ബോഡി യോഗം ജില്ല പ്രസിഡന്റ് എം.അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു.കെ.സി.നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. എം.കെ.സിദ്ദിഖ്, അബ്ദുസലാം എന്നിവർ പ്രസംഗിച്ചു. ജില്ല ജന.സെക്രട്ടറി വി.സുനിൽകുമാർ തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. തിരഞ്ഞെടുപ്പിനുശേഷം വ്യാപാരികൾ മുക്കത്ത് ആഹ്ലാദപ്രകടനം നടത്തി.