ഫറോക്ക്: സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി 2022ലെ ഹജ്ജിന് ബേപ്പൂർ, കോഴിക്കോട് സൗത്ത്, നോർത്ത് മണ്ഡലങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവർക്കുള്ള സാങ്കേതിക പഠന ക്ലാസ് 17ന് രാവിലെ 8.30 മുതൽ ഫറോക്ക് ചുങ്കം ത്രി എം ഓഡിറ്റോറിയത്തിൽ നടക്കും. ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവരും വെയിറ്റിംഗ് ലിസ്റ്റിൽ 500 വരെയുള്ളവരുമാണ് പങ്കെടുക്കേണ്ടത്. രാവിലെ 8 മണിക്ക് കവർ നമ്പർ സഹിതം റിപ്പോർട്ട് ചെയ്യണമെന്ന് ബേപ്പൂർ മണ്ഡലം ട്രെയിനർ പി.വി.ഷാഹുൽ ഹമീദ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 9447539585, 9847144843