മുക്കം: ലോകസമാധാനത്തിന് മണാശേരി കുന്നത്ത് തൃക്കോവിൽ വിഷ്ണു ക്ഷേത്രത്തിൽ 14,15 തിയതികളിൽ നടക്കുന്ന സുകൃത യജ്ഞത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സ്വാഗത സംഘം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ക്ഷേത്രം തന്ത്രി പാടേരി ഇല്ലത്ത് ശങ്കരൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിക്കും. തന്ത്രി മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരിയും പാടേരി ഇല്ലത്ത് നവീൻ നമ്പൂതിരിപ്പാടുമാണ് യജ്ഞാചാര്യൻമാർ. 14ന് രാവിലെ 10ന് സിനി ആർടിസ്റ്റ് സന്തോഷ് കെ നായരുടെ പ്രഭാഷണവും വൈകുന്നേരം സോപാന സംഗീതജ്ഞൻ ഏലൂർ ബിജുവിന്റെ അഷ്ടപതിയും സിനിമ പിന്നണി ഗായികമാരായ ഡോ.ബി.അരുന്ധതിയും, ഡോ: ഭാവന രാധാകൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന നവഗ്രഹ കീർത്തന സംഗീതാർച്ചനയുമുണ്ടാകും. ഞായറാഴ്ച ആലുവ തന്ത്ര വിദ്യാപീഠം അഡ്മിനിസ്ട്രേറ്റർ കെ.ഗോപാലകൃഷ്ണ കുഞ്ഞിയുടെ പ്രഭാഷണവുണ്ടാവും.ശബരിമല മുൻ മേൽശാന്തിയും അരീക്കര സുധീർ നമ്പൂതിരിയും ചടങ്ങുകൾക്കെത്തും.വാർത്താ സമ്മേളനത്തിൽ ചെയർമാൻ ഇരൂൾ കുന്നുമ്മൽ സുകുമാരൻ, ജനറൽ കൺവീനർ മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി, ക്ഷേത്രസമിതി പ്രസിഡന്റ് പി.ചന്ദ്രമോഹൻ, വർക്കിംഗ് പ്രസിഡന്റ് പവിത്രം രവി, സെക്രട്ടറി രാമൻ ഇരട്ടങ്ങൽ, ഖജാൻജി എൻ.ഷൈലജ എന്നിവർ പങ്കെടുത്തു.