കോഴിക്കോട്: നടക്കാവ് മൈൻഡ് സ്‌കൂൾ വൊക്കേഷണൽ ട്രെയിനിംഗ് ആൻഡ് പ്ലേസ്‌മെന്റ് സ്‌കൂൾ ഫോർ സ്‌പെഷ്യൽ നീഡ്‌സ് താങ്ങ് വേണ്ടവർ തണലേകുന്നു എന്ന പരിപാടി സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി സംഭാര വിതരണം നടത്തി. ഭിന്നശേഷിക്കാരായ കുട്ടികളോട് പൊതു സമൂഹത്തിനുള്ള കാഴ്ചപ്പാടുകൾ മാറ്റിയെടുത്ത് അവർക്ക് സ്വയംപര്യാപ്തത നേടാനുള്ള അവസരമൊരുക്കി കൊടുക്കുകയാണ് മൈൻഡ് സ്‌കൂൾ. വാർഡ് കൗൺസിലർ അനുരാധ തായാട്ട് ഉദ്ഘാടനം ചെയ്തു. കൗൺസിലർ വി.പി. മനോജ് അദ്ധ്യക്ഷത വഹിച്ചു.മൈൻഡ് വേൾഡ് മെന്റൽ ഹെൽത്ത് ക്ലിനിക് ആൻഡ് ട്രെയിൻ സെന്റർ ഡയറക്ടർ ടി.പി. മുഹമ്മദ് ഷാമിൽ, ആശ, കുമാരി അനഘ എന്നിവർ പ്രസംഗിച്ചു.