കുറ്റ്യാടി: സംസ്ഥാന സർക്കാറിന്റെ നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തിയ 'ഞങ്ങളും കൃഷിയിലേക്ക് ' പദ്ധതിയുടെ വേളം പഞ്ചായത്തുതല ഉദ്ഘാടനം കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ അദ്ധ്യക്ഷത വഹിച്ചു. വേളത്തെ മികച്ച കർഷകനായ ഉദീപിൻ പച്ചക്കറി വിത്ത് ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി.ബാബു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സറീന നടുക്കണ്ടി, സുമ മലയിൽ, പി.സൂപ്പി, കെ.കെ.മനോജൻ, മഠത്തിൽ ശ്രീധരൻ, കുറുവങ്ങാട്ട് കുഞ്ഞബ്ദുള്ള, സി.കെ.ബാബു, കെ.രാഘവൻ, എ.കെ.ചിന്നൻ എന്നിവർ പ്രസംഗിച്ചു.കൃഷി ഓഫീസർ അനുസ്മിത സ്വാഗതവും കൃഷി അസിസ്റ്റൻഡ് വി.ശരത്ത് നന്ദിയും പറഞ്ഞു.