കോഴിക്കോട്: അടിയന്തരാവസ്ഥ പീഡിതരുടെ വിവരങ്ങളടങ്ങിയ ലഘുപുസ്തകം പ്രസിദ്ധീകരിക്കാൻ എമർജൻസി വിക്ടിംസ് അസോസിയേഷൻ ജില്ലാ പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് അശോകൻ വടകര അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.ശിവദാസ്, ജനറൽ സെക്രട്ടറി ആർ.മോഹൻ, ജോയിന്റ് ജനറൽ സെക്രട്ടറി വി.എസ്.കനകരാജ്, സെക്രട്ടറിമാരായ പി.ആർ.നരേന്ദ്രൻ,എം.ചെക്കൂട്ടി, ജില്ലാ ജനറൽ സെക്രട്ടറി പി.പ്രേമൻ, വി.അനിൽകുമാർ, മോഹനൻ മാവൂർ എന്നിവർ പ്രസംഗിച്ചു.