udayam
ഉദയം ഗവ.ഓൾഡേജ്

കോഴിക്കോട്: ഉദയം ഗവ.ഓൾഡേജ് ഹോമിലെ അന്തേവാസികൾക്കായി വെള്ളിമാടുകുന്ന് അമ്പിളിപ്പറമ്പത്ത് കുടുംബ സമിതിയുടെ ആഭിമുഖ്യത്തിൽ സാവേരി മ്യൂസിക്സ് അവതരിപ്പിച്ച മെഹഫിൽ ശ്രദ്ധേയമായി. സ്പെഷ്യൽ ഓഫീസർ ഡോ.ജി.രാഗേഷ് ഉദ്ഘാടനം ചെയ്തു. ഗാനങ്ങൾ ആലപിച്ചും സർഗാത്മക ആശയങ്ങൾ പങ്കുവെച്ചും അന്തേവാസികൾക്കൊപ്പം ജീവനക്കാരും വിദ്യാർത്ഥികളും വൃദ്ധസദനത്തിലെ അമ്മമാരും പങ്കുചേർന്നപ്പോൾ കാഴ്ചക്കാരായി നിന്നവരുടെ കണ്ണ് നനയിച്ചു. മണ്ണൂർ പ്രകാശൻ, ഇ.പി.ജ്യോതി, ശൈലേന്ദ്രവർമ, എ.വി.സദാനന്ദൻ എന്നിവർ ഗാനങ്ങളാലപിച്ചു. ഹാർമോണിയത്തിൽ മുരളി രാമനാട്ടുകര, തബലയിൽ രാമനാട്ടുകര മുരളി , റിഥം പാഡിൽ നജ്മൽ ബാബു എന്നിവർ മിഴിവേകി. സാമൂഹ്യക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു. എ.വി.സുഗന്ധി നന്ദി പറഞ്ഞു.