sawmill
sawmill

കോഴിക്കോട്: ഓൾ കേരള സോമിൽ ആൻഡ് വുഡ് ഇൻഡസ്ട്രീസ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം നാളെ രാവിലെ 10 മണിക്ക് നളന്ദ ഹോട്ടലിൽ വനംമന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. എം.കെ.രാഘവൻ എം.പി, എം.എൽ.എമാരായ എം.കെ.മുനീർ, തോട്ടത്തിൽ രവീന്ദ്രൻ,​ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എം.അബ്ദുൾ സലാം, വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് സൂര്യ ഗഫൂർ എന്നിവർ പങ്കെടുക്കും.

വാർത്താ സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് സി.കുമാരൻ, ജനറൽ സെക്രട്ടറി കെ.സി.എൻ അഹമ്മദ് കുട്ടി, ബോബൻ, കെ.പി.ഉസൈൻ ഹാജി എന്നിവർ പങ്കെടുത്തു