clean
പേരാമ്പ്ര പഞ്ചായത്തിലെ 18ാം വാർഡിൽ നടന്ന മഴക്കാലപൂർവ ശുചീകരണം

പേരാമ്പ്ര: പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പേരാമ്പ്ര പഞ്ചായത്തിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. 18ാം വാർഡിൽ വാർഡ് മെമ്പർ കെ. നബീസ ഉദ്ഘാടനം ചെയ്തു. ഏഴ് സ്‌ക്വാഡുകളിലായി ഇരുന്നൂറോളം പേർ ശുചീകരണത്തിൽ പങ്കാളികളായി. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ പറമ്പിലും വഴിയരികിലും വലിച്ചെറിയാതെ ഹരിതകർമ്മ സേനയെ ഏൽപ്പിക്കുന്ന രീതിയിലാണ് പ്രവർത്തനം. തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, സാമൂഹ്യ പ്രവർത്തകർ, ഹരിതസേനാ അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, വ്യാപാരികൾ തുടങ്ങിയവർ ശുചീകരണത്തിൽ പങ്കെടുത്തു. ടി.എം.ബാലകൃഷ്ണൻ, പി.കെ.ഷൈജു, പി.നാരായണൻ, കെ.സി.പ്രമോദ്, മുജീബ് റഹ്മാൻ കെ.സി.അനീഷ്, കെ.സി.ബാലകൃഷ്ണൻ, ദാക്ഷായണി, പുഷ്പ, സജി, ലത, അംബുജാക്ഷി എന്നിവർ നേതൃത്വം നൽകി.