kunnamangalam-news
അത്‌ലറ്റിക് സമ്മർ കോച്ചിംഗ് ക്യാമ്പ് കുന്ദമംഗലത്ത് അഡ്വ.പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: ജില്ലാ അത്‌ലറ്റിക് അസോസിയേഷന്റെ നേതൃത്വത്തിൽ കുന്ദമംഗലം സ്പോർട്സ്‌ അക്കാ‌ഡമിയുടെ സഹകരണത്തോടെ അവധിക്കാല കോച്ചിംഗ് ക്യാമ്പിന് തുടക്കമായി. കുന്ദമംഗലം ഹൈസ്കൂൾ ഗ്രൗണ്ടിൽ അഡ്വ.പി.ടി. എ റഹീം എം.എൽ.എ.ഉദ്ഘാടനം ചെയ്തു .അക്കാഡമി പ്രസിഡന്റ് കെ.പി.വസന്തരാജൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.അനിൽ കുമാർ, അസോസിയേഷൻ സെക്രട്ടറി എ.കെ.മുഹമ്മദ് അഷ്‌റഫ്, ജില്ലാ സ്കോയ് അസോസിയേഷൻ പ്രസിഡന്റ് മുഹമ്മദ് മുസ്തഫ, മുൻ റെയിൽവേ താരങ്ങളായ പി.മുഹമ്മദ് ഹസൻ, ഇബ്രാഹിം ചീനിക്ക, പി.ദീപേഷ് എന്നിവർ പ്രസംഗിച്ചു.