kunnamangalam-news
ലോക നഴ്സിംഗ് ദിനത്തിൽ കുന്ദമംഗലം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്‌സുമാരെ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആദരിച്ചപ്പോൾ

കുന്ദമംഗലം: ലോക നഴ്സിംഗ് ദിനത്തിൽ കുന്ദമംഗലം ആനപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്‌സുമാരെ കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി ആദരിച്ചു.പ്രസിഡന്റ് സിദ്ധീഖ് തെക്കയിൽ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് നിരീക്ഷകൻ ഐ മുഹമ്മദ് കോയ, മെഡിക്കൽ ഓഫീസർ ഡോ.ഹസീന, യൂത്ത് ലീഗ് ഭാരവാഹികളായ കെ കെ ഷമീൽ, എം വി ബൈജു, മിറാസ് മുറിയനാൽ, സനൂഫ് ചത്തൻകാവ്, അമീൻ എൻ കെ, പഞ്ചായത്ത്‌ മെമ്പർ ഫാത്തിമ ജെസ്ലി, റിയാസ് കുന്ദമംഗലം എന്നിവർ സംബന്ധിച്ചു.