അത്തോളി: കാറിനെ മറികടക്കുന്നതിനിടെ എതിരെ വന്ന ബൈക്കിൽ ബസിടിച്ച് ബൈക്ക് യാത്രികർക്ക് ഗുരുതര പരിക്ക്. ബാലുശ്ശേരി സ്വദേശി അശ്വന്ത്, അത്തോളി കൊളക്കാട് എലിയോടുമല സ്വദേശി ജിബിൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരേയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അശ്വന്തിന്റെ നില ഗുരുതരമാണ്. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിക്ക് പുറക്കാട്ടിരി പാലത്തിലാണ് അപകടം. കുറ്റ്യാടി- അത്തോളി റൂട്ടിലോടുന്ന സ്വകാര്യബസാണ് ബൈക്കിലിടിച്ചത്.