കുറ്റ്യാടി: ഗോൾഡ് പാലസ് ജുവലറി തട്ടിപ്പിനിരയായവരുടെ കൺവെൻഷൻ കുറ്റ്യാടി കുളങ്ങര താഴയിൽ നടന്നു. സമരസഹായ സമിതി ചെയർമാൻ ശ്രീജേഷ് ഊരത്ത് അദ്ധ്യക്ഷത വഹിച്ചു. സമരസഹായ സമിതി കൺവീനർ എ. എം.റഷീദ്, ആക്ഷൻ കമ്മിറ്റി കൺവീനർ സുബൈർ പി കുറ്റ്യാടി എന്നിവർ നേതൃത്വം നൽകി. സി.പി.എം നേതാക്കളായ എം.കെ.ശശി, കേളപ്പൻ, മുസ്ലിംലീഗ് നേതാക്കളായ അബു, മുഹമ്മദ് ബഷീർ കരണ്ടോട്, കോൺഗ്രസ്‌ നേതാവ് എൻ. സി.കുമാരൻ, ആക്ഷൻ കമ്മിറ്റി നേതാക്കളായ ഇ.എ.റഹ്‌മാൻ കരണ്ടോട്, പി.ജിറാഷ് എന്നിവർ പ്രസംഗിച്ചു.