engcollege
കോഴിക്കോട് ഗവ.എൻജിനിയറിംഗ് കോളേജിലെ മെക്കാനിക്കൽ പ്രൊഡക്ഷൻ ലാബ് കെട്ടിടോദ്ഘാടനം മേയർ ഡോ.ബീന ഫിലിപ്പ് നിർവഹിച്ചപ്പോൾ

കോഴിക്കോട്: ഗവ. എൻജിനിയറിംഗ് കോളേജിലെ മെക്കാനിക്കൽ പ്രൊഡക്ഷൻ ലാബ് കെട്ടിടം മേയർ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഇരുനില കെട്ടിടത്തിൽ ക്ലാസ് മുറികൾ, സെമിനാർ ഹാൾ, കോൺഫറൻസ് ഹാൾ, ടോയ്‌ലറ്റ് ബ്ലോക്കുകൾ, ഗോവണി റൂം തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്.

കോ‌ർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഡോ.എസ്.ജയശ്രീ അദ്ധ്യക്ഷത വഹിച്ചു. പി.ഡബ്ല്യൂ.ഡി സൂപ്രണ്ടിംഗ് എൻജിനിയർ എ.മുഹമ്മദ് റിപ്പോർട്ട് അവതരിപ്പിച്ചു. കോർപ്പറേഷൻ കൗൺസിലർ സി.എസ്.സത്യഭാമ, മെക്കാനിക്കൽ എൻജിനിയറിംഗ് മേധാവി ഡോ.ബി.ശ്രീജിത്ത്, ഡോ.സി.രഘുകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ.പി.പി.സജിത്ത് സ്വാഗതവും പ്രൊഫ.ഡോ.കെ.ഷാജി നന്ദിയും പറഞ്ഞു.