കടലുണ്ടി: വടക്കുമ്പാട് പുഴയോരത്തെ ജനവാസ കേന്ദ്രത്തിൽ കാട്ടുപന്നി ശല്യം. വലുതും ചെറുതുമായ നാല് കാട്ടുപന്നികളാണ് ഇറങ്ങിയിരിക്കുന്നത്. പുലർച്ചെ ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങിയ വെട്ടുവളപ്പിൽ സന്തോഷിന് നേരെ പന്നികൾ ചീറ്റിക്കൊണ്ട് വന്നതായി അദ്ദേഹം പറഞ്ഞു. പ്രദേശത്ത് കൃഷി വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. വൈകീട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന കൊടമ്പാട്ടിൽ ഷൈനിക്കു നേരെ പന്നി ചാടിയതായി പറയുന്നു. സമീപത്തെ വീട്ടിൽ കയറിയാണ് രക്ഷപ്പെട്ടത്.