img20220512
അന്താരാഷ്ട്ര നഴ്സസ് ദിനത്തിൽ കാരശ്ശേരി ബാങ്കിൽ നടന്ന നഴ്സുമാരെ ആദരിക്കൽ കാഞ്ചന മാല ഉദ്ഘാടനം ചെയ്യുന്നു

മുക്കം: അന്താരാഷ്ട്ര നഴ്സസ് ദിനത്തിൽ കാരശ്ശേരി സഹകരണ ബാങ്ക് നഴ്സുമാരെ ആദരിച്ചു. കാഞ്ചനമാല ഉദ്ഘാടനം ചെയ്തു. എൻ.കെ.അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു. നഴ്സുമാരായ മിനിമോൾ ചാക്കോ (ശാന്തി ഹോസ്പിറ്റൽ ഓമശ്ശേരി), വി.കെ.അൻസില (ഇഖ്‌റ ഹോസ്പിറ്റൽ കോഴിക്കോട്), എ.എം.ഷീന (ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ കോഴിക്കോട്), ദീപ ജോൺ (കെ.എം.സി.ടി ഹോസ്പിറ്റൽ മണാശ്ശേരി), ടി.ടി.പ്രഷീന (ഫാത്തിമ ഹോസ്പിറ്റൽ കോഴിക്കോട്) എന്നിവർ ഉപഹാരങ്ങൾ ഏറ്റുവാങ്ങി. സി.കെ.കാസിം, കെ.പി.അനിൽകുമാർ, സി.ഫസൽ ബാബു, എം.പി.അസൈൻ, റീന പ്രകാശ്, എ.പി.മുരളീധരൻ, കണ്ടൻ പട്ടർചോലയിൽ, ശോഭ കാരശ്ശേരി, റോസമ്മ കോഴിപ്പാടം ,ജോസു കുട്ടി അരീക്കാട്ട്, ഗഫൂർ ആദംപടി, വിനോദ് പുതുശ്ശേരി, ഡെന്നി ആന്റണി എന്നിവർ സംബന്ധിച്ചു.