ബാലുശ്ശേരി: കേരള സ്റ്റേറ്റ് ടെയ്ലേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ.എൻ) ജില്ലാ സമ്മേളനം നാളെ ഉള്ള്യേരി പെൻഷൻ ഭവനിൽ നടക്കും. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം. ശശി ഉദ്ഘാടനം ചെയ്യും.സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ.മനോഹരൻ പങ്കെടുക്കും. ജില്ലാ പ്രസിഡന്റ് കെ.കെ.ബാബു അദ്ധ്യക്ഷത വഹിക്കും. ജില്ലാ ജനറൽ സെക്രട്ടറി സി.നാരായണൻ റിപ്പോർട്ട് അവതരിപ്പിക്കും. വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് കെ.കെ.ബാബു, ജനറൽ സെക്രട്ടറി സി. നാരായണൻ, ടി.വി.പ്രമോദ് എന്നിവർ പങ്കെടുത്തു.