അത്തോളി: സംസ്ഥാനപാതയിൽ മുണ്ടോത്ത് പെട്രോൾ ബങ്കിനു സമീപം കാറുകൾ കൂട്ടിയിടിച്ചു. ബുധനാഴ്ച രാവിലെ ആറുമണിയോടെയാണ് അപകടം. കൊയിലാണ്ടിയിൽ നിന്ന് താമരശ്ശേരിയിലേക്കും ഉള്ള്യേരിയിൽ നിന്ന് കൊയിലാണ്ടിയിലേക്കും പോവുകയായിരുന്ന കാറുകളാണ് അപകടത്തിൽപെട്ടത്. ഇടിയിൽ ഇരു കാറുകളും തകർന്നു. ആർക്കും പരിക്കില്ല .