അത്തോളി: മത്സരയോട്ടത്തിനിടെ അത്തോളി പഞ്ചായത്ത് ഓഫീസിന് സമീപം സ്വകാര്യ ബസ്
കെ.എസ്.ആർ.ടി.സിയിൽ ഇടിച്ചു. ഇന്നലെ രാവിലെ 11 മണിയോടെയാണ് അപകടം. കുറ്റ്യാടി ഭാഗത്ത് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്നു ഇരു ബസുകളും. പേരാമ്പ്ര മുതൽ പലയിടങ്ങളിൽ വെച്ചും സ്വകാര്യ ബസ് കെ.എസ്.ആർ.ടി.സി ബസിന്റെ ഓട്ടം തടസപ്പെടുത്തുന്ന രീതിയിലാണ് ഓടിയതെന്ന് യാത്രക്കാർ പറഞ്ഞു. അത്തോളി പഞ്ചായത്ത് ഓഫീസിന് സമീപം യാത്രക്കാരെ ഇറക്കുകയായിരുന്ന സ്വകാര്യ ബസ് പൊടുന്നനെ റോഡിലേക്ക് എടുത്തതോടെ കെ.എസ്.ആർ.ടി. സിയിൽ ഇടിക്കുകയായിരുന്നു. കെ.എസ്.ആർ.ടി.സി റോഡിന് നടുവിൽ നിർത്തിയിട്ടതോടെ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.