പുൽപ്പള്ളി: പുൽപ്പള്ളി സൗത്ത് ഇന്ത്യൻ ബാങ്ക് അധികൃതർ വീട് ജപ്തി നടപടികൾ ആരംഭിച്ചതിനെ തുടർന്ന് ഇരുളത്തെ അഭിഭാഷകൻ എം.വി.ടോമി ആത്മഹത്യ ചെയ്യാനിടയാക്കിയ സംഭവത്തിൽ പ്രതിഷേധിച്ച് സർവകക്ഷി ആക്‌ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ ബാങ്കിലേക്ക് ബഹുജന മാർച്ചും ധർണയും നടത്തും. ഉച്ചയ്ക്ക് 2 മണിക്ക് വിജയ ഹയർ സെക്കൻഡറി സ്‌ക്കൂൾ പരിസരത്തു നിന്ന് മാർച്ച് ആരംഭിക്കും. കാർഷിക കാർഷികേതര കടങ്ങളുടെ പേരിൽ ജപ്തി നടപടികൾ പാടില്ല എന്ന സംസ്ഥാന സർക്കാരിന്റെ നിലപാടിന് എതിരായാണ് ബാങ്ക് പ്രവർത്തിച്ചതെന്ന് കമ്മറ്റി പറഞ്ഞു.

യോഗത്തിൽ എ.വി.ജയൻ, എം.എസ്.പ്രഭാകരൻ, എൻ.രംഗനാഥൻ എ.ജെ.കുര്യൻ, പി.എം.ഷാജഹാൻ, ഷിബി എന്നിവർ സംസാരിച്ചു.

ആക്ഷൻ കമ്മറ്റി ഭാരവാഹികളായി എം.എസ്. പ്രഭാകരൻ (ചെയർമാൻ) പി.എം.ഷാജഹാൻ (കൺവീന ർ ) എന്നിവരെ തെരഞ്ഞെടുത്തു.