കോഴിക്കോട്: രണ്ടാം ഗെയിറ്റിന് സമീപമുള്ള വീരട്ടാംകണ്ടി ഭഗവതി ക്ഷേത്രം സെക്രട്ടറി പ്രജോഷിനെ മർദ്ദിച്ചതിൽ ക്ഷേത്രകമ്മിറ്റി പ്രതിഷേധിച്ചു. ഇന്നലെ വൈകീട്ട് ക്ഷേത്രത്തിൽ നിന്നും പോകുന്നതിനിടെയാണ് മർദ്ദനമേൽക്കുന്നത്. ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി. മാറാട് രാജീവ് കോളനിയിൽ താമസിക്കുന്ന പ്രവീണിന്റെ നേതൃത്വത്തിൽ മർദ്ദിച്ചെന്നാണ് പരാതി. കഴിഞ്ഞ ദിവസങ്ങളിൽ പ്രവീണിന്റെ നേതൃത്വത്തിൽ ക്ഷേത്രത്തിൽ അതിക്രമിച്ച് കയറി ക്ഷേത്രത്തിലെ സാധനകൾ നശിപ്പിക്കാനുള്ള ശ്രമം നടന്നിരുന്നെന്ന് ക്ഷേത്ര കമ്മിറ്റി ടൗൺ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.