news
സി പി.എം വടക്ക് ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് പി.മോഹനൻ തറക്കല്ലിടുന്നു

കുറ്റ്യാടി: സി പി.എം വടക്ക് ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് (എ.കെ.ജി മന്ദിരം ) തറക്കല്ലിട്ടു. ജില്ലാ സെക്രട്ടറി പി.മോഹനൻ തറക്കല്ലിടൽ കർമ്മം നിർവഹിച്ചു. കേരളമെന്ന ആശയത്തിന് ജീവൻ നൽകിയത് കമ്മ്യൂണിസ്റ്റ് പാർട്ടികളാണെന്നും കേരളത്തിലെ കൃഷിക്കാരന് ഭൂമി ലഭ്യമാക്കുകയെന്ന ആശയം ആദ്യമായി ഉയർത്തിയതും പാവപ്പെട്ടവർക്കായി ഒട്ടനവധി സമരങ്ങൾക്ക് നേതൃത്വം നൽകിയതും കമ്മ്യൂണിസ്റ്റ് പാർട്ടികൾ ആണെന്ന് പി.മോഹനൻ പറഞ്ഞു. ടി.കെ.ബിജു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ.കെ.ലതിക, ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ.ദിനേശൻ, ഏരിയാ സെക്രട്ടറി കെ.കെ.സുരേഷ്, കെ.വാസു, ഒ.ടി.സനീഷ്, വി.ടി.അരുൺരാജ് എന്നിവർ പ്രസംഗിച്ചു.