കോഴിക്കോട്: : സൈബർപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രിറ്റ്സ്റ്റൺ ടെക്‌നോളജീസ് പുതിയ ഓഫീസ് തുറന്നു. സൈബർപാർക്ക് സഹ്യ ബിൽഡിങ്ങിൽ കമ്പനി സി.എഫ്.ഒ കെ.പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു . സൈബർപാർക്ക് ജനറൽ മാനേജർ വിവേക് നായർ, ഗ്രിറ്റ്സ്റ്റൺ ടെക്‌നോളജീസ് സി.ഒ.ഒ പ്രേംജിത്ത്, സി.ഒ.എം കെ കുട്ടികൃഷ്ണൻ , സീനിയർ എൻജിനിയർമാരായ ജിത്തു, സജന തുടങ്ങിയവർ പ്രസംഗിച്ചു. കമ്പനി വൈസ് പ്രസിഡന്റ് സുന്ദര്‍ രാജ് സ്വാഗതവും എച്ച്.ആർ മാനേജർ രജിഷ നന്ദിയും പറഞ്ഞു.