കോഴിക്കോട്: കേരള ഫോറസ്റ്റ് ഡ്രൈവേഴ്‌സ് അസോസിയേഷൻ 38ാമത് സംസ്ഥാന സമ്മേളനം നളന്ദ ഓഡിറ്റോറിയത്തിൽ നടക്കും.നാളെ രാവിലെ 9.30ന് നടക്കുന്ന പൊതുസമ്മേളനം വനംമന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. പി.കെ.കേശവൻ മുഖ്യാതിഥിയാകും. ഉച്ചയ്ക്കുശേഷം ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം തുറമുഖ-പുരാവസ്തു മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യും. വിശിഷ്ട സേവനത്തിന് നൽകിവരുന്ന മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡൽ പട്ടികയിൽ ഫോറസ്റ്റ് ഡ്രൈവേഴ്സിനെയും ഉൾപ്പെടുത്തുക, റാപ്പിഡ് റെസ്‌പോൺസ് ടീമിലേക്ക് വാഹനങ്ങളും ആധുനിക ഉപകരണങ്ങളും അനുവദിക്കുക, വനംവകുപ്പിലെ യൂണിഫോം തസ്തികയിൽ പെട്ട ജീവനക്കാർക്ക് മാസ്റ്റർ കാന്റീൻ സൗകര്യം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ പ്രമേയത്തിലൂടെ ആവശ്യപ്പെടും. സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 10.30ന് ബീച്ച് ഗവ. ജനറൽ ആശുപത്രി പരിസരത്ത് ഫലവൃക്ഷത്തൈകൾ നടും. പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ.ശോഭീന്ദ്രൻ ഉദ്ഘാടനം ചെയ്യും.
വാർത്താസമ്മേളനത്തിൽ കെ.ആർ.പ്രതാപ്, പി.ഡി.ബിജു, ടി.അച്യുതൻ, എം.സി.രാധാകൃഷ്ണൻ, പി.ജിതേഷ് എന്നിവർ പങ്കെടുത്തു.