കോഴിക്കോട്: യുവസാഹിതി സമാജം ട്രസ്റ്റ് സ്ഥാപകനും അഖിലേന്ത്യാ തലത്തിൽ അറിയപ്പെടുന്ന വിദ്യാഭ്യാസ പ്രവർത്തകനുമായ ടി.പി.ഇമ്പിച്ചമ്മദിനെ കോഴിക്കോട് പൗരവേദി ആദരിച്ചു. ടാഗോർ ഹാളിൽ മേയർ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് പൗരവേദിയുടെ പുരസ്കാരം മേയറിൽ നിന്ന് ടി.പി.ഇമ്പിച്ചമ്മദ് ഏറ്റുവാങ്ങി. ചടങ്ങിൽ സാബി തെക്കേപ്പുറം, സർഷാദ് അലി, പി.കെ.അബ്ദുൾ ലത്തീഫ്, സിദ്ധിഖ് ഹസൻ, പി.ടി.ആസാദ്, ആർ. ജയന്ത് കുമാർ, മുഹമ്മദ് മൻസൂർ എന്നിവരെയും ആദരിച്ചു.
കോഴിക്കോട് പൗരവേദി ചെയർമാൻ സി.എ.നജീബ് അദ്ധ്യക്ഷത വഹിച്ചു. യുവസാഹിതി പ്രസിഡന്റ് പ്രൊഫ.കെ.വി ഉമ്മർ ഫാറൂഖ് , എം.കെ.മുനീർ എം.എൽ.എ, പി.മുഹമ്മദാലി, ഡോ.പി.എ.ഫസൽ ഗഫൂർ, പ്രൊഫ.ഇ.പി. ഇമ്പിച്ചിക്കോയ, സി.പി.കുഞ്ഞുമുഹമ്മദ്, ഡോ..എ.ടി.അബ്ദുള്ളക്കോയ, പി.വി.അബ്ദുള്ളക്കോയ, സി.പി.കെ മരക്കാർ എന്നിവർ പ്രസംഗിച്ചു. കൺവീനർ പി.മമ്മദ്കോയ സ്വാഗതവും ജനറൽ സെക്രട്ടറി മുസ്തഫ അഹമ്മദ് നന്ദിയും പറഞ്ഞു.