കൽപ്പറ്റ: പുൽപ്പള്ളി സൗത്ത് ഇന്ത്യൻ ബാങ്കിലെ വായ്പ കുടിശ്ശികയുടെ പേരിൽ ജപ്തി ഭീഷണി മുഴക്കി ബാങ്കധികൃതരും കേണിച്ചിറ പൊലീസ് സബ് ഇൻസ്‌പെക്ടറും വീട്ടിൽ അതിക്രമം കാണിച്ചതിന്റെ പേരിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത അഡ്വ.ടോമിയുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം ബാങ്ക് അധികൃതർ നൽകണമെന്നും ബന്ധപ്പെട്ടവരുടെ പേരിൽ തക്കതായ ശിക്ഷാനടപടികൾ സ്വീകരിക്കണമെന്നും സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
5 സെന്റ് ഭൂമിയും വീടും മാത്രമുള്ള കുടുംബത്തെ വഴിയാധാരമാക്കനുള്ള നീക്കമാണ് നടത്തിയത്. വായ്പ ബാങ്ക് ഏറ്റെടുക്കുകയും നഷ്ടപരിഹാരം നൽകുകയും വേണം. അല്ലാത്തപക്ഷം പാർട്ടി നേതൃത്വം പ്രക്ഷോഭങ്ങൾക്ക് നൽകും. വായ്പ അടയ്ക്കാൻ കഴിയില്ലെങ്കിൽ തൂങ്ങിചാകാൻ ഭാര്യയുടെ മുന്നിൽ വെച്ച് പരസ്യമായി പറഞ്ഞ സബ് ഇൻസ്‌പെക്ടറെ സസ്‌പെന്റ് ചെയ്ത് അന്വേഷണം നടത്തണം.