കോഴിക്കോട് : കഥകളി കലാകാരൻ കോട്ടക്കൽ ദേവദാസന് തോടയം കഥകളി സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് വീരശൃംഖല നൽകി ആദരിക്കും. വൈകീട്ട് അഞ്ചിന് വീരശൃംഖല സമർപ്പണ ചടങ്ങ് കാലടി സംസ്‌കൃത സർവകയലാശാല വൈസ് ചാൻസിലർ എം.വി. നാരായണൻ ഉദ്ഘാടനം ചെയ്യും. മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ വീരശൃംഖല സമർപ്പിക്കും. തുടർന്ന് നളചരിതം നാലം ദിവസം, കർണ്ണ ശപഥം, ദക്ഷയാഗം എന്നിവ അരങ്ങേറും.
പത്മശ്രീ കല്യാണ മണ്ഡപത്തിൽ രണ്ട് ദിവസങ്ങളിലായി സുദേവം എന്ന പേരിൽ സംഘടിപ്പിക്കുന്ന ചടങ്ങ് കൊല്ലൂർ മൂകാംബിക ക്ഷേത്രം പ്രധാന തന്ത്രി ഡോ. കെ. രാമചന്ദ്ര അഡിഗ ഇന്നലെ ഉദ്ഘാടനം ചെയ്തു . കൈതപ്രം ദാമോദരൻ നമ്പൂതിരി മുഖ്യാത്ഥിയായി. കർണാടക സംഗീതം, സുഹൃദ് സമ്മേളനം, ഓട്ടൻ തുള്ളൽ, തായമ്പക നളചരിതം മൂന്നാം ദിവസം, പ്രഹ്‌ളാദചരിതം കഥകളി എന്നിവ അരങ്ങേറി.
ഇന്ന് രാവിലെ 10.30 മുതൽ മോഹിനിയാട്ടം, ഇരട്ടത്തായമ്പക, കഥകളി പദ കച്ചേരി,സുഹൃദ്‌സമ്മേളനം എന്നിവ നടക്കും.