img20220511
പന്നിക്കോട് ഡിവിഷനിലെ മുന്നോട്ടു കുളങ്ങരയിൽ സ്ഥാപിച്ച ലൈറ്റിൻ്റെ ഉദ്ഘാടനം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ.സൂഫിയാൻ നിർവ്വഹിക്കുന്നു

കൊടിയത്തൂർ: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പന്നിക്കോട് ഡിവിഷനിൽ അഞ്ചിടത്ത് ലോ മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു. പഴംപറമ്പ്, പൊറ്റമ്മൽ, കവിലട , മുണ്ടോട്ടുകുളങ്ങര, തേനേങ്ങാപറമ്പ് എന്നിവിടങ്ങളിലാണ് ലൈറ്റുകൾ സ്ഥാപിച്ചത്.ഡിവിഷൻ തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി തേനേങ്ങാപറമ്പിൽ നിർവഹിച്ചു. പൊറ്റമ്മൽ സ്ഥാപിച്ച ലൈറ്റിന്റെ ഉദ്ഘാടനം കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് വി. ഷംലൂലത്തും പഴംപറമ്പിലും കുളങ്ങരയിലും ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ.കെ.പി. സൂഫിയാനും നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുംതാസ് ഹമീദ് ,അംഗം സുഹറ വെള്ളങ്ങോട്ട് ,പഞ്ചായത്ത് അംഗങ്ങളായ ആയിഷ ചേലപ്പുറത്ത് ,കരീം പഴങ്കൽ ,മറിയം കുട്ടിഹസ്സൻ ,രതീഷ്‌ കളക്കുടിക്കുന്നത്ത്, കൊടിയത്തുർ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.വി. അബ്ദുറഹ്മാൻ എന്നിവർ പങ്കെടുത്തു.