vaccination
vaccination

കോഴിക്കോട്: കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന് കീഴിൽ ടാഗോർ ഹാൾ കേന്ദ്രീകരിച്ച് ഒരു വർഷത്തിലധികമായി നടന്നുവന്നിരുന്ന പ്രത്യേക കോവിഡ് വാക്‌സിനേഷൻ ക്യാമ്പ് അവസാനിപ്പിച്ചു. ആവശ്യക്കാരുടെ എണ്ണം കുറഞ്ഞതിനാലാണ് ക്യാമ്പ് നിർത്തിയത്. വിവിധ ദിവസങ്ങളിലായി കോർപ്പറേഷൻ പരിധിയിലെ ഇരുപതോളം കേന്ദ്രങ്ങളിലൂടെ തുടർന്നുള്ള ദിവസങ്ങളിലും വാക്‌സിൻ ലഭിക്കും. ലഭ്യമായ വാക്‌സിനുകൾ, ദിവസം, സമയം എന്നീ വിവരങ്ങൾ കോവിൻ സൈറ്റ് വഴി അറിയാനാകും. ഓൺലൈൻ വഴി ബുക്ക് ചെയ്താണ് വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ എത്തേണ്ടത്. 2021 മാർച്ച് 25 നാണ് ടാഗോർ ഹാൾ കേന്ദ്രീകരിച്ച് വാക്‌സിനേഷൻ ക്യാമ്പ് ആരംഭിക്കുന്നത്.