mca
mca

വടകര: കേരള സർക്കാർ സ്ഥാപനമായ കോളേജ് ഒഫ് എൻജിനിയറിംഗ് വടകരയിൽ എം.സി.എ പ്രവേശനത്തിന് ആവശ്യമായ എൻട്രൻസ് പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. അഡ്മിഷൻ നടക്കുന്നത് തിരുവന്തപുരം എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും. പ്രവേശന പരീക്ഷയ്ക്ക് ജൂൺ ഒന്നാം തീയതി വരെ അപേക്ഷിക്കാം. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളിൽ വെച്ചായിരിക്കും പരീക്ഷ നടക്കുക. ജൂൺ 12 ന് രാവിലെ 10 മുതൽ 12 മണി വരെയായിരിക്കും പരീക്ഷ. വിശദവിവരങ്ങൾക്ക് 0471 2560363, 364, എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.