വടകര: കോളേജ് ഒഫ് എൻജിനിയറിംഗ് വടകരയിലെ വിദ്യാർഥി യൂണിയൻ കവിയും പ്രഭാഷകനുമായ ഡോ. സോമൻ കടലൂർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ ഒ.എ.ജോസഫ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ചെയർമാൻ നിഖിൽ ബാബു, മണിയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ അശ്രഫ്, സ്റ്റാഫ് അഡ്വൈസർ പ്രപു പ്രേംനാഥ്, വിവിധ വകുപ്പ് തലവന്മാരായ ഡോ ദീപ്തി, ടി.വി സൂര്യ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസർ പി.കെ ശശിധരൻ, ജനറൽ സെക്രട്ടറി കെ അരുൺ കൃഷ്ണ എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.