camp
ആയുർവേദ ചികിത്സാക്യാംപ് വടകര നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.പി.പ്രജിത ഉദ്ഘാടനം ചെയ്യുന്നു

വടകര: മഹാത്മാ ദേശസേവ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച ആയുർവേദ ചികിത്സാ ക്യാംപ് വടകര നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.പി.പ്രജിത ഉദ്ഘാടനം ചെയ്തു. പുതുപ്പണം ഭജനമഠത്തിന് സമീപമുള്ള ജൈവകലവറയിൽ വെച്ചു നടന്ന ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ ടി.ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ പ്രീതി,വി.പി.രമേശൻ, വി.പി.ശിവകുമാർ, കെ.ഗീത,അഡ്വ ലതികാശ്രീനിവാസ്, പി.പി.പ്രസീത്കുമാർ, എൻ.കെ.അജിത് കുമാർ, എം.ടി.ശ്രീജിത്ത് വൈദ്യർ എന്നിവർ പ്രസംഗിച്ചു. റിട്ട:ആയുർവേദ ചീഫ് മെഡിക്കൽ ഓഫീസർ ഡോ:വി.കെ.മാധവൻ നായർ, സമുദ്ര ആയുർവേദ ഗവേഷണ കേന്ദ്രം ആസ്ഥാനഗുരുനാഥൻ കെ.ഗോപാലൻ വൈദ്യർ , ഡയരക്ടർ ഡോ:പി.കെ.സുബ്രഹ്മണ്യൻ, അസിസ്റ്റന്റ് ഡയറക്ടർ ഡോ.അശ്വതിരാജ് എന്നിവർ ക്യാംപിന് നേതൃത്വം നൽകി.