കുറ്റ്യാടി: കൂട്ടൂർ മാങ്ങാട്ട്താഴ തോട്ടിൽ വീണ നാലുവയസുകാരനെ രക്ഷപ്പെടുത്തിയ എം.ഐ.യു.പി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥി മാണിക്കോത്ത് നിഹാദിനെ കായക്കൊടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആദരിച്ചു. നിഹാദിന്റെ വീട്ടിൽ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ:കെ.പ്രവീൺകുമാർ ഉപഹാരം നൽകി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കോരങ്കോട്ട് മൊയ്തു, കായക്കൊടി മണ്ഡലം പ്രസിഡന്റ് പി.പി.മൊയ്തു.നാസർ,തയ്യുളളതിൽ.വി.കെ.വത്സരാജ്.ഹരീഷ്കൂട്ടൂർ,ടി.പി.മൊയ്തു,പുതിയപറമ്പത്ത്,നാരായണൻ, റഹീം മാണിക്കോത്ത് തുടങ്ങിയവർ പങ്കെടുത്തു.