വടകര: കൊവിഡ് മഹാമാരിയിൽ തൊഴിൽ നഷ്ടപ്പെട്ട സ്വകാര്യ ബസുകളിലെ ക്ലിനർമാർക്ക് ബസ് ചാർജ് വാർധിപ്പിച്ച സാഹചര്യത്തിൽ തൊഴിൽ പുന:സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുന്നു. ക്ലിനർമാർക്ക് തൊഴിൽ നല്കുവാൻ ബസ് ഉടമകൾ തയാറാകണമെന്ന് ജില്ലാമോട്ടോർ എംപ്ലോയീസ് അസോസിയേഷൻ ഐ.എൻ.ടി.യു.സി താലുക്ക് നേതൃത്വയോഗം ആവശ്യപ്പെട്ടു. ചാർജ് വർദ്ധിച്ചതോടെ ഡി.എ കുടിശികയടകം ഫെയർ വേജസ് പൂർണമായും നടപ്പിലാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. 25ന് താലുക്കിൽ നടക്കുന്ന സംയുക്ത യൂണിയനുകളുടെ നേതൃത്വത്തിൽ സുചന സമരം വിജയിപ്പിക്കുവാനും യോഗം തീരുമാനിച്ചു. ജില്ല സെക്രട്ടറി കെ.എൻ.എ അമീറിന്റെ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എൻ.കെ ബീരാൻ ഉദ്ഘാടനം ചെയ്തു. പറമ്പത്ത് ദാമോദരൻ ,നാരയണ നഗരം പത്മനാഭൻ, അജിത് പ്രസാദ് ,അൻവർ കുരിയാടി ,എം.കെ രാജൻ, ബാബു കണ്ണൂർ, എം സി രാജീവൻ, വി.എം ബാബു എന്നിവർ സംസാരിച്ചു.രാജേഷ് കിണറ്റുംകര സ്വാഗതവും കെ.ജയകുമർ നന്ദിയും പറഞ്ഞു. യോഗത്തിൽ വടകരയിലെ സാമൂഹ്യ സാംസാരിക രംഗത്തെ നിറസാന്നിദ്ധ്യമായിരുന്ന ലെയിൻസ് ക്ലബ് നേതാവ് ടി.ബാലകുറിപ്പിന്റെ വേർപാടിൽ യോഗം അനുശോചിച്ചു.