news
പി.ജി ജോർജ്ജ് മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി: കെ.എസ്.ആർ.ടി സി.തൊട്ടിൽപാലം ഡിപ്പോയിൽ നിന്ന് മൂന്നാറിലേക്കുള്ള ഉല്ലാസയാത്ര കാവിലുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി.ജോർജ് ഉദ് ഘാടനം ചെയ്തു എ.ടി.ഒ.ശ്രീജയകുമാർ അദ്ധ്യക്ഷനായി. മൂന്നാറിലേക്കും തിരിച്ചുമുള്ളയാത്രയ്ക്കും ഒരു ദിവസം സ്റ്റേ ചെയ്യുന്നതിനും 1750രൂപയാണ് നിരക്ക്. ടീ മ്യൂസിയം, ടോപ് സ്റ്റേഷൻ, കുണ്ടല ഡാം എക്കോ പോയിന്റ്, മീൻമുട്ടി ഡാം ഫ്ലവർ ഗാർഡൻ തുടങ്ങിയ സ്ഥലങ്ങളിലൂടെയാണ് യാത്രയ്ക്ക് വരും ദിവസങ്ങളിലേക്കും ബുക്കിംഗ് തുടരുകയാണ്. തൊട്ടിൽപാലത്ത് നിന്നും കെ.എസ് ആർ ടി.സി ഏർപ്പെടുത്തിയ പുതിയ ടൂറിസം പ്രോജക്ട് കോർപ്പറേഷന്റെ വരുമാന വർദ്ധനവിന് ഇത് വഴിയൊരുക്കുമെന്നാണ് പറയപ്പെടുന്നത്.