കോഴിക്കോട്: ഫ്രാൻസിസ് റോഡിൽ എസ്.എൽ.ആർ.സി വനിതാ വിഭാഗം പുതുതായി നിർമ്മിച്ച കോളേജ് കെട്ടിടോദ്ഘാടനം 29ന് വൈകിട്ട് 4 മണിക്ക് എസ്.എൽ.ആർ.സി ഡയറക്ടർ കെ.വി.അബ്ദുൽ ലത്തീഫ് മൗലവി നിർവഹിക്കും. ശരീഅ കോഴ്‌സ് കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി.അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്യും. ഡയറക്ടർ കെ.വി.അബ്ദുൽ ലത്തീഫ് മൗലവി മലയാളത്തിലേക്ക് വിവർത്തനം ചെയ്ത സഹീഹ് മുസ്ലിം ഗ്രന്ഥം എം.പി.അബ്ദുസ്സമദ് സമദാനി പ്രകാശനം ചെയ്യും.

പരിപാടിയുടെ വിജയത്തിനായി എൻ.കെ.ഖാലിദ് ചെയർമാനായി സ്വാഗതസംഘം രൂപീകരിച്ചു പി.ഹാറൂൻ, ഡോ.ഹംസ തയ്യിൽ, എൻജിനിയർ എം.എം.മുഹമ്മദ് കോയ എന്നിവരാണ് വൈസ് ചെയർമാൻമാർ. കെ.ഇഫ്തികാറാണ് ജനറൽ കൺവീനർ. വിവിധ വകുപ്പുകളുടെ കൺവീനർമാരായി കെ.മുഹമ്മദ് കമാൽ, ഡോ. എ.എ.ബഷീർ, എം.നൗഷാദ്, ബി.വി.അബ്ദുൽ അസീസ്, കെ.എം.മുഹമ്മദ് അഷ്‌റഫ്, എം.ഹാരിസ്, പി.ബഷീർ, ഒ.അബ്ദുൽ ലത്തീഫ്,എം.എം. അബ്ദുൽ സലാം, പി.ടി.മുഹമ്മദലി, സി.ടി.പി ഉമ്മർകുട്ടി, ഡോ.കെ.എം.കൗസർ, എസ്.എൻ.റഹ്മത്തുള്ള, കെ.ഫ്രൈജർ , കെ.ഇസ്ഹാഖ്, എം.എസ്.ഇസ്മായിൽ, എ.അഹമ്മദ് കോയ, പി.അബ്ദുൽ റഷീദ് എന്നിവരെ തെരഞ്ഞെടുത്തു.
യോഗത്തിൽ എസ്.എൽ.ആർ.സി പ്രസിഡന്റ് പി.ഹാറൂൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എൽ.ആർ.സി ഡയറക്ടർ കെ.വി.അബ്ദുൽ ലത്തീഫ് മൗലവി ശരീഅ കോളേജിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് വിശദീകരിച്ചു. കെ.ഇഫ്തികാർ സ്വാഗതവും കെ.എം. മുഹമ്മദ് അഷറഫ് നന്ദിയും പറഞ്ഞു.