മുക്കം: കൊടിയത്തൂർ വില്ലേജ് വിഭജിക്കണമെന്നും പഴമ്പറമ്പിൽ പൊതുവിതരണകേന്ദ്രം അനുവദിക്കണമെന്നും സി.പി.ഐ കൊടിയത്തൂർ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. റി.സ172/2 ലെ മിച്ചഭൂമി സർവ്വേ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി അർഹരായവർക്കെല്ലാം ഉടൻ പട്ടയം നൽകുക, മുക്കുപണ്ടപണയ തട്ടിപ്പു കേസിലകപ്പെട്ട കോൺഗ്രസ് നേതാവിനെ പഞ്ചായത്ത് ഭരണ സമിതിയിൽ നിന്ന് പുറത്താക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു. മുതിർന്ന പാർട്ടി അംഗം സത്താർ കൊളക്കാടൻ പതാക ഉയർത്തി. തിരുവമ്പാടി മണ്ഡലം സെക്രട്ടറി കെ.മോഹനൻ ഉദ്ഘാടനം ചെയ്തു. ചുള്ളിക്കപറമ്പിൽ ഐ.വി.ശശാങ്കൻ നഗറിൽ നടന്ന സമ്മേളനത്തിൽ വി.കെ.അബുബക്കർ പ്രവർത്തന റിപ്പോർട്ടും പി.കെ.കണ്ണൻ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ല കമ്മിറ്റി അംഗം വി.എ.സബാസ്റ്റ്യൻ ,മണ്ഡലം അസി.സെക്രട്ടറി കെ.എം.അബ്ദുറഹ്മാൻ, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി കെ.ഷാജികുമാർ, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി ഇ.കെ.വിബീഷ്, പ്രസിഡന്റ് പി.കെ. രതീഷ് എന്നിവർ പ്രസംഗിച്ചു. വി.എ.സണ്ണി, അൽഫോൻസ ബിജു , വി.കെ.അബുബക്കർ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. ഭാരവാഹികളായി വി.കെ.അബുബക്കർ (സെക്രട്ടറി), എം.കെ.ഉണ്ണിക്കോയ (അസി.സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.