മാനന്തവാടി: ജില്ലയിൽ ടൂറിസം പ്രദേശങ്ങളിൽ വഴിയോര കച്ചവടക്കാർക്ക് നഗരസഭയും ത്രിതല പഞ്ചായത്തുകളും സ്ഥലം കണ്ടെത്തി കച്ചവട സൗകര്യം ഒരുക്കി കൊടുക്കണമെന്ന് വഴിയോര കച്ചവട തൊഴിലാളി (സി.ഐ.ടി.യു ) ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു. കൊവിഡ് മൂലം പ്രതിസന്ധിയിൽപ്പെട്ടവർക്ക് പലിശ രഹിത വായ്പ നൽകാനുള്ള നിർദേശം ബാങ്കുകൾക്ക് സർക്കാർ നൽകണമെന്നും പ്രമേയം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി എം.ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. വി. അഷറഫ് അദ്ധ്യക്ഷത വഹിച്ചു. എം.റജീഷ്, സി.പി.മുഹമ്മദാലി, പി.കെ.ഹസൻ, പി.പി.അനിൽകുമാർ, മുത്തു എന്നിവർ പ്രസംഗിച്ചു. വി.അഷറഫ് സെക്രട്ടറിയും ഷൈജു ചൂട്ടക്കടവ് പ്രസിഡന്റും നവാസ് ട്രഷററുമായി 11 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.