food
food

കോഴിക്കോട്: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ഇന്നലെ ജില്ലയിലെ കുന്ദമംഗലം, മൂന്നാലിങ്കൽ, അശോകപുരം, കാരപറമ്പ് എന്നിവിടങ്ങളിലായി ആകെ പതിനഞ്ച് കേന്ദ്രങ്ങളിൽ പരിശോധനകൾ നടന്നു. നിയ ലംഘനങ്ങൾ നടത്തിയ ആറ് ഹോട്ടലുകൾക്കെതിരെ നോട്ടീസ് നൽകുകയും ചെയ്തു. വരും ദിവസങ്ങളിലും ശക്തമായ പരിശോധന ഉണ്ടാകുമെന്ന് അധികൃതർ പറഞ്ഞു. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണ വിതരണം നടത്തുന്നുവെന്ന് വിവിധ കോണുകളിൽ നിന്ന് പരാതികൾ ഉയർന്നുവന്ന സാഹചര്യത്തിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കിയത്.